പഴം, പച്ചക്കറി, കുടിവെള്ളം: ജാഗ്രത വേണം


തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ്ബാധ സ്ഥിരീകരിച്ചതിനാല്‍ പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്കം അറിയിച്ചു.

യാതൊരു കാരണവശാലും മലിനജലം ഉപയോഗിക്കരുത്. കേടുവന്നതോ പക്ഷികളോ മറ്റു ജീവികളോ കടിച്ചതോ ഭക്ഷിച്ചതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്. ജ്യൂസ് നിര്‍മിക്കുന്നതിനു ഭക്ഷ്യയോഗ്യമായ പഴവര്‍ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു പരിശോധന നടത്താന്‍ നിര്‍ദേശിച്ചു. കുടിവെള്ളം, പഴം/പച്ചക്കറികള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളോ പരാതികളോ ഉണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്), കോഴിക്കോട്: 8943346197, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍, കോഴിക്കോട്: 8943346191 എന്നീ നമ്പരുകളില്‍ അറിയിക്കണം.

Comments

  1. LOYAL4D has been operating since 2015 by opening a Togel Betting account online.
    We are committed to providing the best and satisfying service to all of our members, supported by our professional and reliable staff who make LOYAL4D the best and most trusted online lottery gambling agent today. Just Click here

    ReplyDelete

Post a Comment