ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞു: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 700 കോടി പിഴ
ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്."
ഡെട്രോയിറ്റ്: ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്. ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതി നല്‍കിയത്.
അണ്ഡാശയ ക്യാന്‍സര്‍ വന്നതിനേത്തുടര്‍ന്നാണ് ലൊയിസ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ലൊയിസ് പറഞ്ഞു. 2012ലാണ് ഇവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചത്. ചികിത്സ തുടങ്ങുമ്പോഴേക്ക് ലൊയിസ് രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അമേരിക്കയിലെ ഒരു കോടതി വിധിച്ചിരുന്നു.
കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ലൊയിസിന്റെ അഭിഭാഷകന്‍ കോടതിയിലുയര്‍ത്തിയത്. “ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഒരിക്കല്‍കൂടി ശാസ്ത്രീയമായി ശേഖരിച്ചതും തെളിഞ്ഞതുമായ വസ്തുതകള്‍ തള്ളിയിരിക്കുന്നു. മാത്രമല്ല ഈ അമേരിക്കന്‍ യുവതിക്കായി ചെയ്യേണ്ടതായ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുമാണ്” അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് കമ്പനി അറിയിച്ചു. ‘ഞങ്ങള്‍ ഉത്പ്പന്നം വീണ്ടും പരിശോധിച്ച് തെളിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. ഞങ്ങളുടെ ഉത്പ്പന്നത്തിന്റെ ഗുണമേന്മയും സുരക്ഷിതത്വവും തെളിയിക്കാനായി ഞങ്ങള്‍ നിലകൊള്ളും’ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് ഹേതുവാകുന്നത്. പൊതുവേ മിക്ക കമ്പനികളും സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ടാല്‍ക്ക്. ഈര്‍പ്പം വലിച്ചെടുക്കാനുള്ള ഈ വസ്തുവിന്റെ കഴിവാണ് സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നളില്‍ ഇത് ഉള്‍പ്പെടുത്തുന്നതിന് കാരണമാകുന്നത്. ടാല്‍ക് ഉപയോഗിക്കുന്നതിനാലാണ് ടാല്‍ക്കം പൗഡര്‍ എന്ന പേരുതന്നെ പൗഡറുകള്‍ക്ക് കൈവന്നത്.
എന്നാല്‍ ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ എന്ന പ്രശസ്ത എന്‍ജിഒ പറയുന്നത് ടാല്‍ക്ക് ക്യാന്‍സറുണ്ടാക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നാണ്. “ഒന്നാമതെ അണ്ഡാശയ ക്യാന്‍സര്‍ എന്ന അസുഖം വളരെ വിരളമായേ ഉണ്ടാകൂ. അതില്‍ ആര്‍ക്കൊക്കെ ടാല്‍ക്ക് മൂലം ഇതുണ്ടാകുന്നു എന്ന് പഠിക്കുക ദുഷ്‌കരമാണ്. ടാല്‍ക്ക് റിസ്‌ക് ഉയര്‍ത്തുമെങ്കിലത്തന്നെ അത് ഉപയോഗിക്കുന്നവരില്‍ വളരെ വളരെ കുറച്ചുമാത്രമേ ഈ അസുഖം കാണപ്പെടുന്നുള്ളൂ” ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പറയുന്നു.
ഡെട്രോയിറ്റ്: ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്. ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതി നല്‍കിയത്.
അണ്ഡാശയ ക്യാന്‍സര്‍ വന്നതിനേത്തുടര്‍ന്നാണ് ലൊയിസ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ലൊയിസ് പറഞ്ഞു. 2012ലാണ് ഇവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചത്. ചികിത്സ തുടങ്ങുമ്പോഴേക്ക് ലൊയിസ് രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അമേരിക്കയിലെ ഒരു കോടതി വിധിച്ചിരുന്നു.
എന്നാല്‍ വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് കമ്പനി അറിയിച്ചു. ‘ഞങ്ങള്‍ ഉത്പ്പന്നം വീണ്ടും പരിശോധിച്ച് തെളിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. ഞങ്ങളുടെ ഉത്പ്പന്നത്തിന്റെ ഗുണമേന്മയും സുരക്ഷിതത്വവും തെളിയിക്കാനായി ഞങ്ങള്‍ നിലകൊള്ളും’ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് ഹേതുവാകുന്നത്. പൊതുവേ മിക്ക കമ്പനികളും സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ടാല്‍ക്ക്. ഈര്‍പ്പം വലിച്ചെടുക്കാനുള്ള ഈ വസ്തുവിന്റെ കഴിവാണ് സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നളില്‍ ഇത് ഉള്‍പ്പെടുത്തുന്നതിന് കാരണമാകുന്നത്. ടാല്‍ക് ഉപയോഗിക്കുന്നതിനാലാണ് ടാല്‍ക്കം പൗഡര്‍ എന്ന പേരുതന്നെ പൗഡറുകള്‍ക്ക് കൈവന്നത്.
എന്നാല്‍ ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ എന്ന പ്രശസ്ത എന്‍ജിഒ പറയുന്നത് ടാല്‍ക്ക് ക്യാന്‍സറുണ്ടാക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നാണ്. “ഒന്നാമതെ അണ്ഡാശയ ക്യാന്‍സര്‍ എന്ന അസുഖം വളരെ വിരളമായേ ഉണ്ടാകൂ. അതില്‍ ആര്‍ക്കൊക്കെ ടാല്‍ക്ക് മൂലം ഇതുണ്ടാകുന്നു എന്ന് പഠിക്കുക ദുഷ്‌കരമാണ്. ടാല്‍ക്ക് റിസ്‌ക് ഉയര്‍ത്തുമെങ്കിലത്തന്നെ അത് ഉപയോഗിക്കുന്നവരില്‍ വളരെ വളരെ കുറച്ചുമാത്രമേ ഈ അസുഖം കാണപ്പെടുന്നുള്ളൂ” ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പറയുന്നു.
Thank you for another great article. Where else could anyone get that kind of information in such a perfect way of writing? I have a presentation next week, and I am on the look for such information Please follow my Site link puerto cancun.
ReplyDelete