Stent in kerala

ഹൃദ്രോഗചികിത്സയിലെ തീവെട്ടിക്കൊള്ളയ്ക്ക് കടിഞ്ഞാണായി. ആറുമാസത്തെ നിരന്തര നടപടികള്‍ക്കൊടുവില്‍ സ്റ്റെന്റുകളുടെ വിലയില്‍ കടുത്തനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 85 ശതമാനംവരെ വില കുറച്ചു. ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ ഉത്തരവുപ്രകാരം പരമാവധി 29,600 രൂപ(നികുതികള്‍ പുറമേ)യാണ് വില. ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സയുടെ ചെലവിലാണ് കുറവുണ്ടാകുക. മരുന്നുകള്‍ നിറച്ചതും അല്ലാത്തതുമെന്ന നിലയില്‍ രണ്ടുതരം സ്റ്റെന്റുകളാണ് പ്രധാനമായുള്ളത്. മരുന്നുകളില്ലാത്ത ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ പരമാവധി വില 7260 രൂപയാണ്. നികുതികള്‍ പുറമേയുണ്ടാകും. 30,000 മുതല്‍ 75,000 വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഡ്രഗ് എല്യൂട്ടിങ് എന്നവിഭാഗത്തില്‍ മൂന്നുതരമാണ് പ്രധാനമായുമുള്ളത്. മരുന്നുനിറച്ച് മെറ്റല്‍ സ്റ്റെന്റുകള്‍ക്കുപുറമേ ബയോറിസോറബിള്‍ വാസ്‌കുലര്‍ സ്‌കഫോള്‍ഡ്, ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്റ് എന്നിവയാണവ. നിലവില്‍ 1,98,000 രൂപവരെ ഈടാക്കിയിരുന്ന ഇവയുടെ വില മുപ്പതിനായിരത്തില്‍ത്താഴെയെത്തും. ഉത്തരവിറങ്ങിയ ചൊവ്വാഴ്ചമുതല്‍ത്തന്നെ വിലനിയന്ത്രണം നടപ്പായി. നിലവിലുള്ള സ്റ്റോക്കുകളും പുതിയ വിലയില്‍മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. തദ്ദേശീയമായി നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലായിനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. നിയന്ത്രണം മറികടന്നാല്‍ അവശ്യവസ്തുനിയമപ്രകാരമുള്ള നടപടിയെടുക്കും.   വിലക്കുറവിലേക്ക്
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബൈപ്പാസ് സ്റ്റെന്റുകളുടെ വിലയില്‍ തീവെട്ടിക്കൊള്ളയെന്ന ആരോപണമുയരുന്നു.
  • സ്റ്റെന്റുകളുടെ പ്രധാന്യം പഠിക്കാനായി നിയോഗിക്കപ്പെട്ട സമിതി കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് നല്‍കി. വലിയ പൊതുജനാരോഗ്യ പ്രശ്‌നമെന്ന് കണ്ടെത്തല്‍.
  • പലനാളത്തെ ആലോചനകള്‍ക്കുശേഷം കഴിഞ്ഞ ജൂലായ് 19-ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്റ്റെന്റുകള്‍ ജീവന്‍രക്ഷാമരുന്നുപട്ടികയിലാക്കി.
  • ഡിസംബര്‍ 21-ന് ഇവയെ ഔഷധവിലനിയന്ത്രണ നിയമപ്രകാരമുള്ള പട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തി.
  • നിര്‍മാതാക്കളില്‍നിന്നും ഇറക്കുമതിക്കാരില്‍നിന്നും വിപണിയുടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു.
  • ജനുവരിയിലെ ആദ്യയാഴ്ചയില്‍ ബന്ധപ്പെട്ട എല്ലാവരുമായി മൂന്നുതവണ കൂടിയാലോചനകള്‍. 16-ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ രംഗത്തെ കൊള്ള കൂടുതല്‍ വ്യക്തമാക്കി.
  • കഴിഞ്ഞമാസം 23-ന് കൂടിയ വിലനിയന്ത്രണസമിതി യോഗം വിലനിയന്ത്രണം അനിവാര്യമെന്ന തീരുമാനിച്ചു.
  • തിങ്കളാഴ്ചത്തെ യോഗത്തില്‍ ഉത്തരവിന് അംഗീകാരമായി.
ചില വസ്തുതകള്‍  
  • 2015-ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഹൃദ്രോഗസാധ്യത കണ്ടെത്തിയത് ആറുകോടിയിലധികം പേര്‍ക്ക്. ഇതില്‍ മൂന്നിലൊന്നും നാല്‍പ്പതുവയസ്സില്‍ താഴെയുള്ളവര്‍.
  • 2015-ല്‍ രാജ്യത്ത് 3,53,346 ഹൃദയശസ്ത്രക്രിയകള്‍. ഉപയോഗിച്ചത് 4,73,000 സ്റ്റെന്റുകള്‍. ഇതില്‍ 95 ശതമാനവും മരുന്നുനിറച്ചവ. ബയോവാസ്‌കുലര്‍ സ്‌കഫോള്‍ഡുകള്‍ മൂന്നുശതമാനം. ബാക്കി രണ്ടുശതമാനം മാത്രമാണ് ബെയര്‍ മെറ്റല്‍ വിഭാഗത്തിലുള്ളത്.
  • കഴിഞ്ഞവര്‍ഷം രാജ്യത്ത് ആറുലക്ഷത്തിലധികം സ്റ്റെന്റുകള്‍ ഉപയോഗിച്ചു.
  • നിലവില്‍ സ്റ്റെന്റുകള്‍ക്ക് ഈടാക്കിയിരുന്നത് 1026 ശതമാനംവരെ വില. ആസ്​പത്രികള്‍ക്ക് കിട്ടിയിരുന്നത് 654 ശതമാനംവരെയും.

Comments

  1. I am constantly amazed by the amount of information available on this subject. Buying LSD online is sometimes risky for their fake of products and others of many reasons. For perfectly done to buying this Buy LSD Online in order to get your stand on this products.

    ReplyDelete

Post a Comment