Sukanya Samriddhi Yojana | Beti Bachao Beti Padhao Initiative

പെണ്‍കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങള്‍? എങ്കില്‍ ഈ പദ്ധതിയില്‍ ചേരാന്‍ മടിക്കേണ്ട. പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായി 2015 ജനവരി 22നാണ് സുകന്യ സമൃദ്ധി പദ്ധതി ആരംഭിച്ചത്. മികച്ച പലിശയോടൊപ്പം നികുതിയിളവുകൂടി പ്രഖ്യാപിച്ചതോടെ പദ്ധതി ആകര്‍ഷകമായി. 
80സി പ്രകാരം നേരത്തെതന്നെ നികുതിയിളവ് നല്‍കിയിരുന്നെങ്കിലും പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനുകൂടി പിന്നീട് നകുതിയിളവ് പ്രഖ്യാപിച്ചത് പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കി. 
നേട്ടത്തിന്റെ വഴി
പെണ്‍കുട്ടിക്ക് നിലവില്‍ അഞ്ച് വയസാണെങ്കില്‍, 14 വര്‍ഷം 1.5 ലക്ഷം രൂപ വീതം പ്രതിവര്‍ഷം പദ്ധതിയില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ കാലാവധിയെത്തുമ്പോള്‍ നിക്ഷേപം 48.56 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകും.
അതായത് പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍(2031-32 സാമ്പത്തികവര്‍ഷത്തില്‍) കൃത്യമായി 48,56,880 രൂപ ലഭിക്കും. 21 ലക്ഷം രൂപയാണ് ആകെ അടയ്ക്കുന്നത്. നേട്ടംമാത്രം 27,56,881 രൂപയും (എല്ലാവര്‍ഷവും ഏപ്രില്‍ അഞ്ചിനാണ് ഒന്നര ലക്ഷം രൂപ അടച്ചതായി കണക്കാക്കിയിട്ടുള്ളത്. ആവര്‍ഷത്തെ മൊത്തം പലിശ ലഭിക്കുന്നതിന് ഈ സമയത്തിനുള്ളല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ഭാവിയില്‍ ലഭിച്ചേക്കാവുന്ന പലിശയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാം. നിലവില്‍ ലഭിക്കുന്ന പലിശ പ്രകാരമാണ് ഭാവിയിലെ പലിശയും കണക്കാക്കിയിട്ടുള്ളത്).
നേട്ടം
സുകന്യ സമൃദ്ധി പദ്ധതി അവതരിപ്പിച്ചപ്പോള്‍ 9.2 ശതമാനംപലിശയാണ് നല്‍കിയിരുന്നത്. എന്നാല്‍  2016 ഏപ്രില്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രകാരം 8.6 ശതമാനമാണ് പദ്ധതിക്കുള്ള പലിശ. സമാന കാലാവധിയും നിക്ഷേപ സ്വഭാവവുമുള്ള പിപിഎഫുമായി താരതമ്യം ചെയ്യുമ്പോള്‍ സുകന്യ പദ്ധതിയാണ് ആകര്‍ഷകമെന്നകാര്യത്തില്‍ സംശയമില്ല.
പെണ്‍കുട്ടിക്ക് നിലവില്‍ അഞ്ച് വയസാണെങ്കില്‍, 14 വര്‍ഷം 1.5 ലക്ഷം രൂപ വീതം പ്രതിവര്‍ഷം പദ്ധതിയില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ കാലാവധിയെത്തുമ്പോള്‍ നിക്ഷേപം 48.56 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകും.
അതായത് പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍(2031-32 സാമ്പത്തികവര്‍ഷത്തില്‍) കൃത്യമായി 48,56,880 രൂപ ലഭിക്കും. 21 ലക്ഷം രൂപയാണ് ആകെ അടയ്ക്കുന്നത്. നേട്ടംമാത്രം 27,56,881 രൂപ (എല്ലാവര്‍ഷവും ഏപ്രില്‍ അഞ്ചിനാണ് ഒന്നര ലക്ഷം രൂപ അടച്ചതായി കണക്കാക്കിയിട്ടുള്ളത്. ആവര്‍ഷത്തെ മൊത്തം പലിശ ലഭിക്കുന്നതിന് ഈ സമയത്തിനുള്ളല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ഭാവിയില്‍ ലഭിച്ചേക്കാവുന്ന പലിശയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാം. നിലവില്‍ ലഭിക്കുന്ന പലിശ പ്രകാരമാണ് ഭാവിയിലെ പലിശയും കണക്കാക്കിയിട്ടുള്ളത്).
ഓഹരി അധിഷ്ടിത നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകര്‍ഷകമല്ലെങ്കിലും നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടമാണ്  സുകന്യ സമൃദ്ധിയില്‍നിന്ന്‌ ലഭിക്കുന്നത്.
നികുതി
പദ്ധതിയില്‍ നിക്ഷേപം നടത്തുമ്പോള്‍ 1.5 ലക്ഷം രൂപയ്ക്കുവരെ 80സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുന്നത് തുയക്ക് ആദായ നികുതി നല്‍കേണ്ടതുമില്ല.

അതായത് മേല്‍പറഞ്ഞ തുക പ്രകാരം ലഭിക്കുന്ന മൂലധന നേട്ടമായ 27.56 ലക്ഷത്തിന് ഒരൊറ്റരൂപപോലും ആദായ നികുതി നല്‍കേണ്ടതില്ല. സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്നോ റിക്കറിങ് ഡെപ്പോസിറ്റില്‍നിന്നോ ആണ് ഈ നേട്ടമെങ്കില്‍ സ്വന്തം വരുമാനത്തോടൊപ്പം ചേര്‍ത്ത് ആദായ നികുതി നല്‍കേണ്ടിവരും.
സുരക്ഷ
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ നിക്ഷേപത്തിന് നഷ്ടസാധ്യതയില്ല.
ആര്‍ക്ക് അനുയോജ്യം?
റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. പെണ്‍കുട്ടികളുള്ള രക്ഷാകര്‍ത്താക്കള്‍ക്ക് നിക്ഷേപം തുടങ്ങാം. 10 വയസ് കഴിയാത്ത പെണ്‍കുട്ടികളുടെ പേരിലാണ് നിക്ഷേപം തുടങ്ങാന്‍ അനുവദിക്കുക.
അക്കൗണ്ട് തുടങ്ങല്‍
പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളുടെ ശാഖകളിലോ 1000 രൂപയെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. രണ്ട് പെണ്‍കുട്ടികളുടെ പേരുകളില്‍ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ രണ്ടുപേരുടേയും പേരില്‍ 1.5 ലക്ഷം രൂപമാത്രമേ സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാന്‍ കഴിയൂ.
ഒരു സാമ്പത്തിക വര്‍ഷം 1000 രൂപയെങ്കിലും അടച്ചില്ലെങ്കില്‍ അക്കൗണ്ട് നിര്‍ജീവമാകും. ഒരുവര്‍ഷം 50 രൂപ എന്നകണക്കില്‍ പിഴയൊടുക്കിയാല്‍മാത്രമേ അക്കൗണ്ട് സജീവമാക്കാന്‍ കഴിയൂ. തവണമുടങ്ങിയാല്‍ നിക്ഷേപത്തിന്മേലുള്ള പലിശ ലഭിക്കാതാവുമെന്നകാര്യം മറക്കേണ്ട.
പിന്‍വലിക്കല്‍
പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനംവരെ പിന്‍വലിക്കാന്‍ അനുവദിക്കും. 21 വയസ് പൂര്‍ത്തിയായ ശേഷം പണംമുഴുവന്‍ പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.
18വയസ്സിനുശേഷം പെണ്‍കുട്ടി വിവാഹിതയാകുകയാണെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവദിക്കും. 15വര്‍ഷമാണ് അക്കൗണ്ടിന്റെ പരമാവധി കാലാവധി.
താരതമ്യം
സുകന്യ സമൃദ്ധി പിപിഎഫ്‌ ടാക്‌സ് സേവിങ്
എഫ്ഡി
യോഗ്യത 10yr കഴിയാത്ത
പെണ്‍കുട്ടി
ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പൗരന്‍
അക്കൗണ്ട്‌ പോസ്റ്റ് ഓഫീസ്/ബാങ്ക്‌ പോസ്റ്റ് ഓഫീസ്/ബാങ്ക്‌ ബാങ്ക്‌
പലിശനിരക്ക്‌ 8.60%* 8.10%* 7%**
കുറഞ്ഞ നിക്ഷേപം 1000 രൂപ 500 രൂപ 100 രൂപ
പരമാവധി നിക്ഷേപം 1.50ലക്ഷം 1.50ലക്ഷം പരിധിയില്ല
കാലാവധി 21 വയസ്സുവരെ 15 വര്‍ഷം 5 വര്‍ഷം
നേരത്തെ പിന്‍വലിക്കല്‍ 18വയസ്സിനുശേഷം 50% 5 വര്‍ഷത്തിനു
ശേഷം ഉപാധികളോടെ
അനുവദിക്കുന്നില്ല
നികുതി ഇല്ല ഇല്ല പിന്‍വലിക്കുമ്പോള്‍
* 2016 ഏപ്രില്‍ ഒന്ന് മുതല്‍. **എസ്ബിഐ
feedbacks to:
antonycdavis@gmail.com
എവിടെയെല്ലാം നിക്ഷേപിക്കാം
രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം അക്കൗണ്ട് തുടങ്ങുന്നതിന് സൗകര്യമുണ്ട്. ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ഓണ്‍ലൈനായി പണമടയ്ക്കാമെന്ന സൗകര്യവുമുണ്ട്. ഓട്ടോ ഡെബിറ്റ് സൗകര്യവും വിനിയോഗിക്കാം. 


Comments