India orders inquiry into 'cancer-causing bread' ,ബ്രഡ് ബ്രാന്‍ഡുകളില്‍ ഭൂരിഭാഗം ബ്രാന്‍ഡുകളിലും കാന്‍സറിനു വരെ കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയതായാണ് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത്.

കേരളത്തിലെ തീന്‍മേശകളിലും പ്രഭാത ഭക്ഷണത്തിനായി ഇന്ന് ദോശയും ഇഡ്ഡലിയുമൊന്നും കാണാനില്ല.. പകരം പാകം ചെയ്യാതെ എളുപ്പത്തില്‍ ചൂടാക്കി കഴിക്കാവുന്ന ബ്രഡാണ് എവിടെയും താരം. എന്നാല്‍  38 ബ്രഡ് ബ്രാന്‍ഡുകളില്‍ ഭൂരിഭാഗം ബ്രാന്‍ഡുകളിലും കാന്‍സറിനു വരെ കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയതായാണ് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത്.
ഈ രാസ വസ്തുക്കളെല്ലാം നിരോധിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.  രാസവസ്തുക്കള്‍ നിരോധിച്ചാലും ഇല്ലെങ്കിലും ബ്രഡ് കഴിക്കാതിരിക്കാനുള്ള അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്നു
ബ്രഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും. കാരണം ധാന്യങ്ങള്‍ പൊടിച്ച് ഉപയോഗിക്കുന്നതിനാല്‍ അത് ശരീരം പെട്ടെന്ന് സ്വീകരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവു വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും കല്‍ക്കണ്ടം കഴിച്ചാലുണ്ടാകുന്നതിനേക്കാള്‍ വേഗത്തില്‍ ബ്രഡിലൂടെ ശരീരത്തില്‍  പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു.
പോഷകാംശത്തിന്റെ കുറവ്
മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ബ്രഡില്‍ പോഷകാംശം വളരെ കുറവായി കാണപ്പെടുന്നു. ശരീരത്തിന് അത്യാവശ്യമായ യാതൊരു പോഷക ഗുണങ്ങളും ബ്രഡില്‍ അടങ്ങിയിട്ടില്ല.
കൊളസ്‌ട്രോള്‍ 
അറുപത് ശതമാനത്തോളമാണ്. ബ്രഡുകളില്‍ ഹൃദ്രോഗത്തിന്‌ കാരണമാകുന്ന കൊളസ്‌ട്രോളിന്റെ അളവ്.  ഇത് ആളുകളെ രോഗിയാക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നു
പശപശപ്പുള്ള ഭക്ഷണം
ബ്രഡ് വളരെയധികം പശപശപ്പുള്ള ഭക്ഷണ വിഭവമാണ്. ഇത് ശരീരത്തിനെ പലപ്പോഴും അസുഖകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നു. ആമാശയ രോഗങ്ങള്‍ക്ക് ഇത് മുഖ്യകാരണമാണ്.
രാസപദാര്‍ത്ഥങ്ങള്‍
ബ്രഡില്‍ അപകട`കരമായ രാസപദാര്‍ത്ഥങ്ങളുടെ അതിപ്രസരമാണെന്ന് അടുത്തിടെ പുറത്തു വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിനു വരെ കാരണമാകുന്നവയാണ്.


REF


http://www.bbc.com/news/world-asia-india-36366141 





http://www.dailymail.co.uk/femail/article-126342/Cancer-foods-avoid.html 



http://food.ndtv.com/food-drinks/fssai-proposes-ban-on-cancer-causing-additive-found-in-bread-doctors-react-1409918

 

Comments