സ്ത്രീകള്‍ക്ക് പ്രത്യേക നിരക്കിളവുകളുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ഷീ ഒപ്റ്റിക്കല്‍സ്

http://www.sheopticals.com/


സ്ത്രീകളുടെ നേത്ര സംരക്ഷണവും തൊഴിലും ലക്ഷ്യമിട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഷീ ഒപ്ടിക്കല്‍സ് തുടങ്ങുന്നു. കേരളവനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സംരഭം ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം നിരക്കുകളും ആനുകൂല്യങ്ങളുമുണ്ടാകും.
സ്ത്രീകള്‍ക്ക് 25 ശതമാനം ഇളവ് നിരക്കുകളില്‍ അനുവദിക്കും.ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഷീ ഒപ്റ്റിക്കല്‍സ് തുടങ്ങുന്നത്. കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും കണ്ണ് പരിശോധനയും കണ്ണട ലഭ്യമാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം ബി പി എല്‍ സ്ത്രീകല്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണടകള്‍ ലഭ്യമാകും. തിരുവനന്തപുരത്ത് ഒഫ്താല്‍മിക് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഇത്തരത്തിലുള്ള വിപണന കേന്ദ്രം ഉള്ളത്.

Comments