നെല്ലിന്റെ ഉദ്ഭവം ചൈനയിലാണെന്ന വാദം പൊളിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍"

ചൈനയിലും ഇന്ത്യയിലും ഒരേകാലത്ത് നെല്‍ക്കൃഷി തുടങ്ങി എന്നാണ് ഇരുപതാം നൂറ്റാണ്ട് മുതല്‍ തന്നെ ശാസ്ത്രജ്ഞര്‍ വിശ്വസിച്ചുപോന്നിരുന്നത്. എന്നാല്‍ ചൈനയിലെ യാങ്ടീസ് നദിക്കരയിലാണ് ആദ്യം നെല്‍ക്കൃഷി തുടങ്ങിയതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഐഎആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ നെല്ലിന്റെ ഉദ്ഭവം ഇന്ത്യയിലാണെന്ന് തെളിയിച്ചത്.
ഐഎആര്‍ഐയിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഒണ്‍ പ്ലാന്റ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ നാഗേന്ദ്രകുമാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ഗവേഷണഫലം നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടു

Comments