മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാന്‍സറിനെ വൈദ്യ ശാസ്ത്രം പിടിയിലാക്കി എന്ന് വാര്‍ത്തകള്‍.

മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാന്‍സറിനെ വൈദ്യ ശാസ്ത്രം പിടിയിലാക്കി എന്ന് വാര്‍ത്തകള്‍. കാൻസർ ബാധിക്കുന്ന കോശങ്ങളെയും ട്യൂമറുകളെയും ആക്രമിച്ച് കൊല്ലുവാൻ പാകത്തിൻ ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന വൈദ്യ ശാസ്ത്രം വികസിപ്പിച്ചെടുത്തതായാണ് വിവരം. ഇമ്യൂണോത്തെറാപ്പിയെന്ന ചികിത്സ ഇതിനോടകം പരീക്ഷിച്ച് വിജയിച്ച് കഴിഞ്ഞതായാണ് വാര്‍ത്തകള്‍.

കാൻസർ ശരീരത്തെ ആക്രമിക്കുന്നതുപോലെ, ക്യാൻസർ കോശങ്ങളെയും ട്യൂമറുകളെയും തിരികെആക്രമിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണിത്. ശ്വാസകോശ അർബുദത്തിനും ത്വക് അർബുദത്തിനുമെന്ന പോലെ, കിഡ്‌നി, ബ്ലാഡർ, കഴുത്ത്, തല, എ്ന്നിവയെ ബാധിക്കുന്ന കാൻസറുകൾക്കും ഇമ്യൂണോത്തെറാപ്പി ഫലപ്രദമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

കീമോത്തെറാപ്പിക്ക് ശേഷം കാൻസർ ചികിത്സയിലെ ഏറ്റവും ശ്രദ്ധേയമായ കാൽവെയ്പ്പാണ് ഇമ്യൂനോ തെറപ്പിയുടെ കണ്ടെത്തല്‍. കോടിക്കണക്കിന് മനുഷ്യരെ ഇതിനകം കൊന്നൊടുക്കിയ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചികിത്സ അഞ്ചുവർഷത്തിനുള്ളിൽ വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ഇമ്യൂണോത്തെറാപ്പിയിലൂടെ കാൻസർ മുക്തരായവരിൽ പലർക്കും പിന്നീട് യാതൊരു ചികിത്സയും ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബ്രിട്ടനിലെ കാൻസർ റിസർച്ച് സെന്ററാണ് ഇമ്യൂണോ തെറാപ്പിയുടെ കണ്ടെത്തലിനു പിന്നില്‍.

Comments