എനര്‍ജി ഡ്രിങ്കില്ലാതെയും എനര്‍ജി കൂട്ടാം

വെള്ളത്തിലിട്ട് കുതിര്‍ത്ത നാലോ അഞ്ചോ ബദാം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജമേകും. ചീര, ഇലക്കറികള്‍ എന്നിവയുടെ ചാറ് രാവിലെ കുടിക്കുന്നത് നല്ലതാണ്. വലിയ രുചിയൊന്നും ഉണ്ടാവില്ലെന്ന് മാത്രം. ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലെ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ആപ്പിളും ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്.
ശരീരത്തിന് ഊര്‍ജ്ജം വേണ്ട രീതിയില്‍ ലഭിക്കാന്‍ വ്യായാമവും അത്യാവശ്യമാണ്. ഇതുകേട്ട് നാളെ മുതല്‍ ജിമ്മില്‍ പോകാം എന്നൊന്നും ചിന്തിക്കണ്ട. നടക്കുക, ഓടുക, കോണിപ്പടികള്‍ കയറുക മുതലായ കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി. ജിമ്മില്‍ പോകുന്ന കാശും ലാഭിക്കാം. ഇഷ്ടമുള്ള സംഗീതം കേള്‍ക്കുന്നതും ഊര്‍ജ്ജമേകുന്ന കാര്യമാണ്. തലച്ചോറിലെ ഡോപോമൈന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദനം വര്‍ധിക്കുന്നതാണ് ഇതിന് കാരണം. ഇളവെയില്‍ കൊള്ളുന്നതും നല്ലതാണ്.
എല്ലാത്തിലുമുപരി നന്നായി വെള്ളം കുടിക്കുകയും വേണം.

Comments