സ്മാർട്ട് ആകുന്ന സർക്കാരുകൾ

സ്മാർട്ട് ആകുന്ന സർക്കാരുകൾ
Posted on: Thursday, 25 December 2014


നാടോടുമ്പോൾ നടുവേ ഓടണമെന്നാണല്ലോ ചൊല്ല്, ഇപ്പോ നമ്മുടെ സർക്കാരുകളും അങ്ങനെ ചെയ്യാനൊരുങ്ങുകയാണ്. ലോകം മുഴുവൻ സ്മാർട്ട് ആകുമ്പോൾ സർക്കാരുകൾക്കും സ്മാർട്ട് ആകാതെ പറ്റില്ലല്ലോ. നവമാധ്യമങ്ങളെ അപ്പാടെ ദത്തെടുത്ത് കഴിഞ്ഞിരിക്കുകയാണ് നമ്മുടെ മന്ത്രാലയങ്ങൾ. ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മന്ത്രാലയങ്ങളിൽ മുന്നിൽ ആഭ്യന്തര മന്ത്രാലയമാണ്. ഫെയ്സ്ബുക്ക് ലൈക്ക് എണ്ണിയാൽ മുന്നിൽ വിദേശകാര്യമന്ത്രാലയവും.
മന്ത്രിമാരിമാരിൽ ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്ക് ലൈക്ക് നേടിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ട്വിറ്ററിലും സ്ഥിതി വ്യത്യസ്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിനും ധാരാളം ഫോളോവേഴ്സ് ട്വിറ്ററിലുണ്ട്.
മന്ത്രാലയങ്ങളിൽ 2.32 ലക്ഷം പേരാണ് ട്വിറ്ററില്‍ ആഭ്യന്തരമന്ത്രാലയത്തെ പിന്തുടരുന്നത്. 2.17 ലക്ഷം ഫോളോവേഴ്സുമായി വാര്‍ത്ത വിതരണ പ്രക്ഷേപണൽ വിദേശകാര്യമന്ത്രാലയം മൂന്നാം സ്ഥാനത്തും(1.95ലക്ഷം) റെയിൽവെ മന്ത്രാലയം നാലാംസ്ഥാനത്തും (1.57 ലക്ഷം) വാണിജ്യവ്യവസായ മന്ത്രാലയം അഞ്ചാംസ്ഥാനത്തും(61924) ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ആറാം സ്ഥാനത്തും (35500)ആണുള്ളത്.
ഫെയ്സ്ബുക്ക് ലൈക്കുകളിൽ  6.82 ലക്ഷം ലൈക്കുകളുമായി വിദേശകാര്യമന്ത്രാലയമാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും (6.60 ലക്ഷം). മൂന്നാം സ്ഥാനം വാണിജ്യ വ്യവസായ മന്ത്രാലയത്തിനാണ്. റെയിൽവെ, വനം പരിസ്ഥിതി, മാനവവിഭവശേഷി മന്ത്രാലയങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലായുള്ളത്.
മിക്ക മന്ത്രാലയങ്ങളും ഫെയ്സ്ബുക്കിലും ട്വിറ്ററിലും തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞെന്നാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ അരങ്ങുവാഴുന്ന ഈ കാലത്ത് അതില്ലാതെ വയ്യെന്നായി കാര്യങ്ങൾ. സർക്കാരുകളുടെ നേട്ടങ്ങൾ എളുപ്പമെത്തിക്കാൻ കഴിയുന്ന മാർഗം ഇതാണെന്ന കണക്കുകൂട്ടലും ഇതിന്റെ പിന്നിലുണ്ട്.

Comments