മരുന്നുകമ്പനിയില്‍ നിന്നും
പാരിതോഷികങ്ങള്‍ സ്വീകരിച്ചുവെന്ന പരാതിയില്‍ 300 ഡോക്ടര്‍മാരെ മെഡിക്കല്‍
കൗണ്‍സില്‍ ഓഫ് ഇന്ത്യ വിളിച്ചുവരുത്തി നോട്ടീസ് നല്‍കി. നൂറുപേര്‍
കൗണ്‍സില്‍ മുമ്പാകെ ഹാജരായി. അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയാണ്
പാരിതോഷികങ്ങള്‍ നല്‍കിയത്. പണം, വാഹനം, ഫ്ലാറ്റ്, വിദേശയാത്ര എന്നിവ
ഡോക്ടര്‍മാര്‍ക്ക് നല്‍കി സ്വാധീനിച്ചുവെന്നാണ് പരാതി.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്നുകമ്പനിയില്‍നിന്നും
ഡോക്ടര്‍മാര്‍ വ്യാപകമായി ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നുവെന്ന അജ്ഞാത
പരാതിയില്‍ വിശദീകരണം നല്‍കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്. കമ്പനിയുടെ മരുന്നുകള്‍
നിര്‍ദ്ദേശിക്കുന്നതിനു പകരമായാണ് ഡോക്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍
നല്‍കുന്നത്.
രണ്ട് ഘട്ടങ്ങളായാണ് ഡോക്ടര്‍മാരെ വിളിച്ചുവരുത്തിയിരിക്കുന്നത്.
ഒരാഴ്ചയ്ക്കകം രേഖാമൂലം വിശദീകരണം നല്‍കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, പാസ്‌പോര്‍ട്ട്
എന്നിവ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments
Post a Comment