disease x, WHO Identifies New Mystery Killer as 'Disease X'

ജനീവ: ലോകത്തെ മഹാമാരികളുടെ കൂട്ടത്തില്‍ ഡിസീസ് എക്‌സിനേയും (disease x) ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടനയുടെ പട്ടിക. അടുത്തിടെ ലോകജനതയ്ക്ക് തന്നെ ഭീഷണിയായ എബോള, വൈറസ്, സീക്ക, ലാസ ഫീവര്‍, സാര്‍സ്, തുടങ്ങിയവയാണ് മഹാമാരിയുടെ പട്ടികയിലുള്ള മറ്റ് രോഗങ്ങള്‍. ഇവയേയും വെല്ലുന്നതാവും ഡിസീസ് എക്സ് എന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഡിസീസ് എക്‌സിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യാനായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് പട്ടികയിലെ മഹാരോഗങ്ങളുടെ മുന്‍ഗണനാപട്ടികയില്‍ ഡിസീസ് എക്‌സിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം രോഗം പെട്ടന്ന് പടര്‍ന്നു പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് സംഘടന വിലയിരുത്തി. അതേസമയം ഡിസീസ് എക്സിനെ പ്രതിരോധിക്കാനുള്ള വഴികള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ലോകാരോഗ്യസംഘടന കമ്മിറ്റി വക്താവ് ജോണ്‍ റോട്ടിഗന്‍ പ്രതികരിച്ചു.
പുതുതായി കണ്ടുപിടിക്കപ്പെട്ട രോഗമല്ല ഡിസീസ് എക്‌സ്. എന്നാല്‍ എന്നാല്‍ വരുംകാലങ്ങളില്‍ ലോകത്തിന് ഭീഷണിയാവുന്ന തരത്തില്‍ വ്യാപകമാവുന്ന രോഗമാവും ഇത് എന്ന് സംഘം വിലയിരുത്തി. എന്നാല്‍ ഡിസീസ് എക്‌സ് രോഗാണുവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പഠനസംഘത്തിന് സാധിച്ചിട്ടില്ല.
ഡിസീസ് എക്‌സിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃഗങ്ങളിലാണ് ഈ രോഗാണു കാണപ്പെടുക. ഇത് മനുഷ്യരിലേക്ക് വ്യാപിക്കപ്പെട്ടാല്‍ മനുഷ്യകുലത്തിന് വിനാശം ഉറപ്പ്, രോഗത്തെ പ്രതിരോധിക്കാനുള്ള കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടക്കുകയാണെന്നും ലോകോരോഗ്യസംഘടന പ്രസ്താവനയില്‍ അറിയിച്ചു.
Content Highlight: World Health Organization,  'Disease X', Disease X Epidemic

Comments

  1. What a fantabulous post this has been. Never seen this kind of useful post. I am grateful to you and expect more number of posts like these, I have new and perfect site OnePlus-Vivo.

    ReplyDelete
  2. Thank you for another great article. Where else could anyone get that kind of information in such a perfect way of writing? I have a presentation next week, and I am on the look for such information Please follow my Site link backlinkas.

    ReplyDelete

  3. What a fantabulous post this has been. Never seen this kind of useful post. I am grateful to you and expect more number of posts like these, I have new and perfect site. 👌👌 Shiftbase 👌👌 Discover the capabilities of Shiftbase for your industry with Shiftbase, you can set up a package tailored to your organization.We are very satisfied with Shiftbase because all of our employees can easily see their schedule in the mobile app and they can specify their availability! Also, the customer service is very helpful and responds quickly to all our questions.
    Thank you very much.

    ReplyDelete

Post a Comment