വിദ്യാഭ്യാസ പരിഷ്‌കരണത്തിനു മാസ്റ്റർ പ്ലാൻ; കൃഷി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും; മതനിരപേക്ഷ- ജനാധ ിപത്യ പഠനനയം നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി


വിദ്യാഭ്യാസ പരിഷ്‌കരണത്തിനു മാസ്റ്റർ പ്ലാൻ; കൃഷി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും; മതനിരപേക്ഷ- ജനാധ ിപത്യ പഠനനയം നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ പരിഷ്‌കരണത്തിനു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കൃഷി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. മാസ്റ്റർ പ്ലാനിന് പൊതുമേഖലയിലെ സ്‌കൂളുകൾക്ക് പ്രഥമ പരിഗണന നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അഞ്ചു വർഷം കൊണ്ട് 25 ലക്ഷം പേർക്കു തൊഴിൽ; കേരളം സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും; മതനിരപേക്ഷതയ്ക്കു പ്രാധാന്യം; കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകും: അഴിമതിരഹിത വികസിത കേരളം ലക്ഷ്യമിട്ട് എൽഡിഎഫ് പ്രകടന പത്രികകേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പ്രധാന വ്യക്തി; കൈകാര്യംചെയ്തത് ആഭ്യന്തരവും നിയമവും; കേരളത്തിന്റെ മാറ്റത്തിനു തുടക്കംകുറിച്ച ഓർമകൾ വി ആർ കൃഷ്ണയ്യരുടെ വാക്കുകളിലൂടെ മന്ത്രിയുടെ അടുപ്പക്കാരന് നീതി നേടി കൊടുക്കാനുള്ള ധൃതി ഈ ഭൂമിയുടെ അവകാശികൾക്ക് കൂടി നൽകുമോ? പ്രൊഫസറെ ഒരു മണിക്കൂർ പ്രിൻസിപ്പൽ ആക്കി റിട്ടെയർ ചെയ്യിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും തന്നെ; പിണറായി ഭയപ്പെടേണ്ടത് ഇത്തരം അവതാരങ്ങളെ ശാസ്ത്രസാഹിത്യ പരിഷത്ത് ഉറക്കം വിട്ട് എഴുന്നേൽക്കുന്നു; തോമസ് ഐസക്കിനു പിന്നാലെ സി രവീന്ദ്രനാഥ് കൂടി മന്ത്രിയായതോടെ പരിഷത്തുകാർക്കാകെ ഉണർവ്; ജനകീയാസൂത്രണ മോഡലിൽ പൊതുജനാരോഗ്യവും മാലിന്യ നിർമ്മാർജനവും വിദ്യാഭ്യാസവും ജനകീയമാക്കും ജന്മഭൂമിയിലെ ജ്യോതിഷ പ്രവചനത്തെ പേടിക്കാത്ത പുരോഗമന സർക്കാറിന് 13ാം നമ്പർ കാറ് വേണ്ട..! സഖാക്കളും അന്ധവിശ്വാസികളുടെ തടവറയിലോ? പിണറായി സർക്കാറിന്റെ മാനം രക്ഷിക്കുന്നത് ആരാകും? എയ്ഡഡ് സ്‌കൂളുകളെയും മാസ്റ്റർ പ്ലാനിൽ പരിഗണിക്കും. ഓരോ സ്‌കൂളിന്റെയും ആവശ്യമറിഞ്ഞാവും പ്രവർത്തനം. രണ്ട് വർഷത്തിനുള്ളിൽ സ്‌കൂളുകളുടെ ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് മാറ്റമുണ്ടാകും. മതനിരപേക്ഷ - ജനാധിപത്യ പഠന നയമാണ് ഇടത് സർക്കാർ നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള പ്രശ്നം പരിഹരിക്കും. തകർന്നുകിടക്കുന്ന വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ആദ്യ ശ്രമം. കേരള വിദ്യാഭ്യാസത്തിന്റെ തനിമ വീണ്ടെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അടുത്തതായി ശ്രമിക്കുക.
കൃഷി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. വിദ്യാഭ്യാസത്തിലൂടെ കാർഷിക സംസ്‌കാരം വളർത്തുമെന്നും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കോടതി അനുവാദം നൽകിയാൽ സ്‌കൂൾ പൂട്ടേണ്ടി വരും. ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത്. ഇനി അങ്ങനെ കഴിയില്ല. വിഷയം എന്താണെന്ന് മനസിലാക്കി അതിലേക്ക് നയിച്ച പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കും. എഞ്ചിനീയറിങ് കോളജിൽ ആളുകൾ കുറഞ്ഞത് എന്തിന്റെ പേരിലാണ് എന്ന് പഠിക്കും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ശ്രമിക്കില്ല. ഇവിടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ശാസ്ത്രീയമായി പഠിച്ച് നടപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Comments