ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?
ഇലകൾ മൂളിയ മർമ്മരം, കിളികള് പാടിയ പാട്ടുകൾ,
ഒക്കെയിന്നു നിലച്ചു കേൾപ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങൾ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം.
ഇത്രയും ശക്തമായൊരു വരികൾ അടുത്ത നാളുകളിലൊന്നും കേട്ടിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് ഈ വീഡിയോ യുട്യൂബിൽ ആരോ അപ്ലോഡ് ചെയ്തിരുന്നു എന്നാൽ അന്നൊന്നും ഇതത്ര ഹിറ്റായിരുന്നില്ല. എന്നാൽ ആദിവാസികളുടെ നിൽപ്പു സമരത്തിന്റെ മുഖ്യഗീതമായി മാറിയതോടെയാണ് ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത ഹിറ്റായത്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റിൽ ഏറ്റവും ജനപ്രീതിയുള്ളതായി മാറിയിട്ടുണ്ട്. പതിനായിരക്കണക്കിന് പേരാണ് ഗാനം കേട്ടതും ഷെയർ ചെയ്തതും.
നിൽപ്പുസമരത്തന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽ നടന്ന പരിപാടിയിൽ ലോക്കൽ സൗണ്ട് റിക്കാർഡിസ്റ്റും പിന്നണിഗായികയുമായി രശ്മി സതീഷ് ഈ ഗാനം ആലപിച്ചിരുന്നു. ഇത് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിത ഹിറ്റായത്. 22 വർഷങ്ങൾക്ക് മുമ്പ് കായംകുളത്തിനു സമീപത്തുള്ള ആലപ്പാട് ഗ്രാമത്തിലെ കുടിവെള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ടായിരുന്നു ഇഞ്ചക്കാട് ബാലചന്ദ്രൻ ഈ കവിത രചിച്ചത്.
അന്ന് നാട്ടുകാർക്കിടയിൽ പ്രചാരമുണ്ടായിരുന്ന കവിത പതിയെ പലഭാഗത്തേക്കും ചിതറി. ഒടുവിൽ വയനാട്ടിലെ കെ ജെ ബേബിയുടെ കനവ് സന്ദർശിച്ചപ്പോൾ അവിടെ നിന്നുമാണ് രശ്മിക്ക് ഈ ഗാനം കിട്ടിയത്. ചാത്തുവെന്ന ബാലൻ പാടിയാണ് ഈ ഗാനം ആദ്യം കേട്ടതെന്നു ഗായിക രശ്മി പറയുന്നു. ആറുവർഷം മുമ്പ് യൂ ട്യൂബിലും ഗാനം പ്രത്യക്ഷപ്പെട്ടു. എന്നാൽ അന്നൊന്നും ഇത്തരമൊരു സ്വീകാര്യത ലഭിച്ചില്ല. എന്നാൽ രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ഹിറ്റാകുമ്പോൾ നിരാലംബരായ ഒരു വിഭാഗത്തിന്റെ അതിജീവന സമരത്തിന്റെ കൂടി ഭാഗമായി മാറുകയാണ്.

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...(2)
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും...(2)
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...
ഇവിടെ വാസം സാദ്ധ്യമോ...
തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും,
ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും...
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയെന്നെന്‍ പിറവിയെന്നായ്-വിത്തുകള്‍ തന്‍ മന്ത്രണം.
(ഇനി വരുന്നൊരു...)
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു് പ്രിഥ്വി തന്നുടെ നിലവിളി...
നിറങ്ങള്‍ മായും ഭൂതലം, വസന്തമിങ്ങു വരാത്തിടം...
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.
(ഇനി വരുന്നൊരു...)
സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ...
(ഇനി വരുന്നൊരു...)
പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം,അണുനിലയം,യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം..
വികസനം-അതു മര്‍ത്ത്യമനസ്സിൻ അതിരിൽ നിന്നു തുടങ്ങിടാം..
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിക്കായിടാം...

Comments
Post a Comment