രണ്ട് മന്ത്രിമാരുടെ നോട്ടക്കുറവ് കാരണം കേരളീയര്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഈ വാര്‍ത്തയുടെ കാതല്‍. വിദ്യഭ്യാസ മന്ത്രിയും കൃഷിമന്ത്രിയുമാണ് വാര്‍ത്തയിലെ നായകര്‍.
അബ്ദുറബ്ബിന്റെ ഭരണം പൊടിപൊടിക്കുമ്പോള്‍ കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉച്ചകഞ്ഞി മുടങ്ങി. ഒന്നു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഉച്ച ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് അഞ്ചു രൂപയാണ്. പാചകകൂലിയും കയറ്റിറക്കു കൂലിയും ഇതില്‍ നിന്നും നല്‍കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്തു രൂപയെങ്കിലും നല്‍കാതെ ഒരാള്‍ക്ക് മിനിമം ഉച്ചഭക്ഷണം പോലും നല്‍കാനാവില്ല.
തുക അപര്യാപ്തമായതോടെ ഉച്ചഭക്ഷണ പദ്ധതി പല സ്‌കൂളുകളിലേക്കും മുടങ്ങി കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ എന്നറിയപ്പെടുന്ന പട്ടം സെന്റെ മേരീസില്‍ ഉച്ചഭക്ഷണം നല്‍കുന്നതിന് പകരം സഹജീവികളായ പാവപ്പെട്ട വിദ്യാര്‍തിഥികള്‍ക്ക് വേണ്ടി സഹപാഠികള്‍ പൊതി ഭക്ഷണം കൊണ്ടു വരികയാണ് ചെയ്യുന്നത്. അധ്യയനം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് പോലും എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ചാണ് പലരും ഭക്ഷണം നല്‍കുന്നത്.
മുട്ടയും മാംസവും നല്‍കണമെന്നാണ് നിയമമെങ്കിലും ഇത്തരം പതിവുകളൊന്നും സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്ല.
ഇത് മന്ത്രി അബ്ദുറബ്ബിന്റെ കാര്യം. ഇനി മന്ത്രി കെ പി മോഹനന്റെ കാര്യമോ? കാസര്‍കോഡ് ജില്ലയുടെ ചുമതല മന്ത്രി മോഹനനാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുരധിവാസം മന്ത്രിയുടെ ജോലിയില്‍പെട്ടതാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സമാശ്വാസം നല്‍കുന്നതിന് മന്ത്രിയുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി സെല്‍ പ്രവര്‍ത്തിക്കുന്നില്ല. കൃഷിമന്ത്രിയുടെ സമയകുറവാണ് കാരണം. മന്ത്രി ഇല്ലാത്തതിനാല്‍ സെല്ലിന്റെ യോഗം കൂടിയിട്ടും ഫലമില്ല. ഇക്കാരണത്താല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്‍ഷന്‍ പോലും മുടങ്ങിയിരിക്കുകയാണ്.
വിദ്യാഭ്യാസം, കൃഷി മന്ത്രിമാര്‍ക്ക് എന്തു ജോലിയാണുള്ളതെന്ന് ഓരോ വായനക്കാരും പരിശോധിക്കണം.

Comments
Post a Comment