പഴക്കം മൂന്ന് നൂറ്റാണ്ട് തലയുയർത്തി ചേകാടിയിലെ കവിക്കൽ തറവാട്
Posted on: Tuesday, 13 January 2015
http://news.keralakaumudi.com
പുൽപ്പള്ളി: ഇത് കവിക്കൽ തറവാട്. വയനാട്ടിലെ ആദ്യകാല ചെട്ടി തറവാടുകളിലൊന്ന്. ചേകാടിയിലാണ് ഈ വീട്. 300 വർഷത്തോളം പഴക്കമുണ്ട് ഈ വീടിന്. വൈക്കോലുകൊണ്ടാണ് വീട് മേഞ്ഞിരിക്കുന്നത്. ആധുനിക എൻജിനീയറിംഗ് വിദ്യകളേപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് ഏറെ വിസ്തൃതിയിലുള്ള വീടിന്റെ നിർമ്മാണം.വീടിന്റെ നിർമ്മാണം. ഉമിയും ചെളിയുമെല്ലാം നിശ്ചിത അനുപാതത്തിൽചേർത്ത് മിശ്രിതമുണ്ടാക്കിയാണ് ഭിത്തികൾ കെട്ടി ഉയർത്തിയിരിക്കുന്നത്. അടിത്തറയിലും ഭിത്തിയിലും ഇഷ്ടിക കണികാണാനേയില്ല. ഭിത്തികൾക്കെല്ലാമ മൂന്നടിമുതൽ നാലടിവരെ വണ്ണമുണ്ട്. വാതിലുകളും ജനലുകളുമെല്ലാം ഇതേ വലിപ്പത്തിൽ തന്നെയാണ് തീർത്തിരിക്കുന്നത്. മച്ച് നിർമ്മിച്ചിരിക്കുന്നതും മുളക്കഷണങ്ങളും മറ്റ് മിശ്രിതങ്ങളും കൂട്ടിക്കലർത്തി. കാരിരുമ്പിന്റെ ഉറപ്പാണ് ഇവക്കെല്ലാം. ഇത്രയും പഴക്കമുണ്ടെങ്കിലും ചിതൽ ശല്യം ഉണ്ടായിട്ടേയില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് ആനയടക്കമുള്ള വന്യജീവികളിൽ നിന്നുംമോഷ്ടാക്കളിൽ നിന്നും രക്ഷപ്പെടാനാകാം ഇത്തരത്തിലുള്ള ഭിത്തികളും വാതിലുകളുമെല്ലാം നിർമ്മിച്ചതെന്ന് അനുമാനിക്കുന്നു. ഇപ്പോൾപോലും വന്യജീവി ശല്യം രൂക്ഷമായ പ്രദേശമാണ്‌ചേകാടി. കർണാടകയിൽനിന്നും കുടിയേറിവന്ന ചെട്ടി വിഭാഗക്കാരാണ് ഇവിടുത്തെ ആദ്യകാല താമസക്കാർ.
വീടിനുള്ളിൽ എ.സി. കാലാവസ്ഥയാണ് എല്ലായ്‌പ്പോഴും. വൈക്കോൽമേഞ്ഞ വീടുകൾ വയനാട്ടിൽ അപൂർവ്വ കാഴ്ചയാണിന്ന്. പരമ്പരാഗതമായി സംരക്ഷിച്ചുപോരുന്ന തറവാടിനെ മാറ്റങ്ങളൊന്നും തന്നെ വരുത്താതെ കാത്തുസൂക്ഷിക്കുകയാണ് കവിക്കൽ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവർ രാജഗോപാലൻ.
വീടിനുള്ളിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള പത്തായമടക്കം സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ പ്രത്യേകതകൾ കണ്ടറിയാൻ ഒട്ടേറെ ആളുകൾ ഇവിടെ എത്തുന്നുണ്ട്.
http://news.keralakaumudi.com/news.php?nid=67bff82148cd29e46fcaf5c86704f3e3

Comments
Post a Comment