Baba Amate was born to Mr. Devilal singh and Mrs. Laxmibai Amte in the city of Hinganghat in Wardha District
of Maharashtra. It was a wealthy family. His father was a British
government official with responsibilities for district administration
and revenue collection. Murlidhar had acquired his nickname Baba in his childhood.
He came to be known as Baba not because "he was a saint or any such thing, but because his parents addressed him by that name."
As the eldest son of a wealthy landowner, Murlidhar had an idyllic childhood. By the time he was fourteen, he owned his own gun and hunted boar and deer. He developed a special interest in cinema, wrote reviews for the film magazine the Picturegoer and even corresponded with Greta Garbo and Norma Shearer. Norma Shearer became one of his first foreign donors when he began working with leprosy patients. When he was old enough to drive, he was given a Singer sportscar with cushions covered with panther skin. He never appreciated the restrictions that prevented him from playing with the 'low-caste' servants' children. "There is a certain callousness in families like mine." he use to say. "They put up strong barriers so as not to see the misery in the world outside and I rebelled against it. "
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ മഹാന്മാരായ സാമൂഹികസേവകരുടെ പട്ടികയില്‍ സമാനതകളില്ലാത്ത അപൂര്‍വ വ്യക്‌തിത്വമായിരുന്നു ബാബാ ആംതെ. സമൂഹം അറപ്പോടെ കണ്ടിരുന്ന കുഷ്‌ഠരോഗികളുടെ ചികിത്സയ്‌ക്കും പുനഃരധിവാസത്തിനും വേണ്ടി തന്റെയും കുടുംബാംഗങ്ങളുടെയും ജീവിതം സമര്‍പ്പിച്ച ഗാന്ധിശിഷ്യനായിരുന്നു മുരളീധര്‍ ദേവദാസ് ആംതെ എന്ന ബാബാ ആംതെ.
ഇന്നത്തെ മഹാരാഷ്‌ട്രയിലെ വാര്‍ധ ജില്ലയില്‍ ഹിംഗന്‍ഘട്ടിയ എന്ന സ്‌ഥലത്തെ, 650 ഏക്കര്‍ കൃഷിഭൂമി സ്വന്തമായി ഉണ്ടായിരുന്ന ഒരു യാഥാസ്‌ഥിതിക സമ്പന്ന ബ്രാഹ്‌മണ ജന്മികുടംബത്തിലായിരുന്നു 1914 ഡിസംബര്‍ 26 ന് ആംതെ ജനിച്ചത്. 1936ല്‍ നാഗ്‌പൂരില്‍നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പ്രാക്‌ടീസ് ആരംഭിച്ചതോടൊപ്പം സ്വാതന്ത്ര്യസമരത്തിലും സജീവമായി. ഇതിനിടെ ഗാന്ധിജിയോടൊപ്പം സേവാഗ്രാമില്‍ സേവനപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു.
ഒരു ദിവസം വക്കീലാഫീസില്‍ നിന്നു വീട്ടിലേക്കുള്ള മടക്കയാത്രയില്‍, രാത്രിയിലെ കോരിച്ചൊരിയുന്ന മഴയില്‍ വഴിയരികില്‍ യാദൃച്‌ഛികമായി കണ്ടുമുട്ടിയ നിസഹായനും മരണാസന്നനുമായ ഒരു കുഷ്‌ഠരോഗിയാണ് ആംതെ എന്ന അഭിഭാഷകന്റെയും സാമൂഹിക പ്രവര്‍ത്തകന്റെയും ജീവിതത്തെ ആകെ മാറ്റിമറിച്ചത്. വഴിയരികില്‍ കിടന്ന ഒരു ചാക്ക് കെട്ട് ആദ്യം ശ്രദ്ധിക്കാതെ മുന്നോട്ടു നടന്ന അദ്ദേഹം ഒരു മനുഷ്യന്റെ നേര്‍ത്ത രോദനം കേട്ട് തിരിച്ചുവന്നു നോക്കിയപ്പോഴാണ് നേരത്തെ കണ്ട ചാക്കുകെട്ടില്‍ നിന്നാണ് ആ കരച്ചില്‍ കേട്ടതെന്ന് മനസിലായത്. കെട്ടഴിച്ചപ്പോള്‍ കണ്ട കാഴ്‌ച തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു. കുഷ്‌ഠരോഗത്തിന്റെ കാഠിന്യം കൊണ്ട് മൂക്ക് അടര്‍ന്നു പോകുകയും െകെകാലുകളിലെ വിരലുകള്‍ പഴുത്തളിഞ്ഞ് അറ്റുപോകുകയും ചെയ്‌ത് ദേഹമാസകലം വ്രണങ്ങള്‍ നിറഞ്ഞ ആ മനുഷ്യരൂപം കണ്ട് ആംതെ ശരിക്കും ഭയന്നു.
വീട്ടിലെത്തിയ ആംതെയുടെ മനസാകെ അസ്വസ്‌ഥമായി. മനസാക്ഷിയുടെ വിളികേട്ട അദ്ദേഹം വളരെ വേഗം പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു. കുഷ്‌ഠരോഗത്തെക്കുറിച്ച് തന്റെ മനസിലുണ്ടായിരുന്ന ഭയം പൂര്‍ണമായി മാറ്റാന്‍ തീരുമാനിച്ച അദ്ദേഹം ആ രാത്രി വെളുക്കുന്നതിനു മുമ്പ് തുളസീറാം യാദവ് എന്ന മനുഷ്യന്റെ അടുത്തേക്ക് മടങ്ങിയെത്തി. കുറെ തുണിയും ടാര്‍പോളിനുമായി എത്തിയ ആംതെ ടാര്‍പോളില്‍ വലിച്ചുകെട്ടി രോഗിയെ മഴയില്‍ നിന്നു രക്ഷപ്പെടുത്തി. തുടര്‍ന്ന് ചാക്ക് മാറ്റി രോഗിയെ തുണികൊണ്ട് പൊതിഞ്ഞു. വീട്ടില്‍നിന്നു കൊണ്ടുവന്ന ഭക്ഷണവും വെള്ളവും നല്‍കി. രോഗിയെ വീട്ടിലേക്ക് കൊണ്ടുചെന്ന് ശുശ്രൂഷിച്ചെങ്കിലും അവശനായിരുന്ന ആ രോഗി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.
ഈ അനുഭവം അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. തുടര്‍ന്ന് സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന കുഷ്‌ഠരോഗികളുടെ സേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചു. രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും ഉള്‍പ്പെട്ട കുടുംബം. കുഷ്‌ഠരോഗം സമ്പര്‍ക്കത്താല്‍ പകരുന്നതുമാണ്. അപ്പോള്‍ എങ്ങനെയാണ് അവരുടെ സേവനത്തിനായി ഇറങ്ങിപ്പുറപ്പെടുന്നത്? വളരെയധികം ആശങ്കയോടെയാണ് അദ്ദേഹം തന്റെ ആഗ്രഹം സഹധര്‍മ്മിണിയായ സാധനയെ അറിയിച്ചത്. പക്ഷെ അവര്‍ അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയെ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്‌തു. പിന്നീട് ആറുപതിറ്റാണ്ടോളം ലോകം കണ്ടത് ഭാരതം ജന്മം നല്‍കിയ ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളിലൊരാളായ ബാബാ ആംതെ എന്ന നിസ്വാര്‍ത്ഥനായ സാമൂഹിക പ്രവര്‍ത്തകന്റെ ത്യാഗോജ്വലമായ ജീവിതത്തിലെ നന്മയുടെ പ്രകാശം ചൊരിഞ്ഞ ഏടുകളാണ്.കല്‍ക്കത്തയില്‍ നിന്നും കുഷ്‌ഠരോഗ ചികിത്സയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അന്നത്തെ ബോംബെ സംസ്‌ഥാനത്തെ ആദിവാസി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ധാരാളം ഗ്രാമങ്ങളില്‍ ഭാര്യയുമൊത്ത് കാല്‍നടയായി സഞ്ചരിച്ച് സൗജന്യമായി കുഷ്‌ഠരോഗ ചികിത്സ നടത്തി. ചുരുങ്ങിയ കാലയളവില്‍ത്തന്നെ നാലായിരത്തോളംപേര്‍ രോഗവിമുക്‌തരായി (അന്നുവരെ ചികിത്സിച്ചാല്‍ ഭേദമാകില്ലെന്നും ശാപവും െദെവകോപവും കൊണ്ടാണ് ഈ അസുഖം ഉണ്ടാകുന്നതെന്നുമായിരുന്നു ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസം). പക്ഷേ, രോഗം ഭേദമായവരെ തിരികെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറാകാതെ വന്നതോടെ പുനഃരധിവാസത്തിലേക്കു അദ്ദേഹം കടന്നു.
ഈ വിഷയവുമായി അദ്ദേഹം ബോംബെ സംസ്‌ഥാന സര്‍ക്കാരിനെ സമീപിച്ചു. ആംതെയുടെ സ്‌തുത്യര്‍ഹമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആദരവും മതിപ്പും തോന്നിയ സര്‍ക്കാര്‍ വറോറ പട്ടണത്തിനടുത്ത് പുനഃരധിവാസ കേന്ദ്രം സ്‌ഥാപിക്കാനായി 50 ഏക്കര്‍ വനഭൂമി പതിച്ചു നല്‍കി. അവിടെ അദ്ദേഹം സ്‌ഥാപിച്ച സേവനകേന്ദ്രമാണ് ആനന്ദഭവന്‍ എന്ന പേരില്‍ ലോകപ്രശസ്‌തമായത്. 1951 ല്‍ ആംതെ തന്റെ 36-ാമത്തെ വയസില്‍ 14 രൂപയും ഒരു പശുവും കുഷ്‌ഠരോഗം മാറിയ ആറുപേരും അവരുടെ കുടുംബാംഗങ്ങളുമായി ആരംഭിച്ച ആനന്ദവന്‍ ഇന്ന് 1200 ഏക്കറില്‍ പരന്നുകിടക്കുന്ന ഒരു വന്‍ കാര്‍ഷിക ഗ്രാമവികസന പദ്ധതിയാണ്. ഇവിടെ രോഗികളെയും അസുഖം ഭേദമായവരെയും കൂടാതെ വികലാംഗര്‍, ബധിരര്‍, മൂകര്‍, അന്ധര്‍, അനാഥര്‍, ആദിവാസികള്‍ തുടങ്ങി ഏതാണ്ട് അയ്യായിരത്തോളം ആളുകള്‍ കഴിയുന്നു.
പരസ്‌പര സഹകരണത്തില്‍ അധിഷ്‌ഠിതവും സ്വയം പര്യാപ്‌തവുമായ ആദര്‍ശഗ്രാമം(ഗ്രാമസ്വരാജ്) എന്ന ഗാന്ധിയന്‍ സ്വപ്‌നമാണ് ആനന്ദവനിലെ സാമൂഹ്യജീവിതത്തിലൂടെ ആംതെ സാക്ഷാത്‌ക്കരിച്ചത്. അന്തേവാസികള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും (ഉപ്പും പഞ്ചസാരയും ഒഴികെ) ഇവിടെത്തന്നെ പൊതുവായി ഉല്‍പാദിപ്പിക്കപ്പെടുന്നു. സമൂഹത്തിന്റെ അനുകമ്പതേടാതെ, തങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ക്കനുസരിച്ച് കാര്‍ഷിക വൃത്തിയിലും കന്നുകാലി വളര്‍ത്തലിലും വിവിധ ഉല്‍പ്പന്ന നിര്‍മാണങ്ങളിലും കരകൗശല തൊഴിലുകളിലും ഏര്‍പ്പെട്ട് ഇവിടുത്തെ അന്തേവാസികള്‍ സാധാരണ മനുഷ്യരെപ്പോലെ സന്തോഷത്തോടെ ജീവിക്കുന്നു.
മികച്ച ആശുപത്രി, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്. ടെക്‌നിക്കല്‍ സ്‌കൂള്‍, ആനന്ദവനിലെ കാര്‍ഷിക വിളകളില്‍നിന്ന് കിട്ടിയ ലാഭംകൊണ്ട് സ്‌ഥാപിച്ച കാര്‍ഷിക കോളജ്, മൂക ബധിര, അന്ധവിദ്യാലയം, അനാഥാലയം രണ്ട് വൃദ്ധസദനങ്ങള്‍, പ്രിന്റിംഗ് പ്രസ്, വര്‍ക്ക് ഷോപ്പുകള്‍, നെയ്‌ത്ത് ശാലകള്‍, കരകൗശല നിര്‍മാണ കേന്ദ്രങ്ങള്‍, 250 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൃഷിഭൂമി, 75 ഏക്കര്‍ നിബിഢവനം, പ്രതിദിനം 75,000 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുവളര്‍ത്തല്‍ കേന്ദ്രം എന്നിവയെല്ലാം കൊണ്ട് സ്വയംപര്യാപ്‌തമായ മാതൃകാഗ്രാമമാണ് ആനന്ദവന്‍.
നാഗ്‌പൂരിനടുത്ത് 1957 ല്‍ സ്‌ഥാപിച്ച 120 ഏക്കര്‍ വിസ്‌തൃതിയുള്ള അശോകവനവും ചന്ദ്രപ്പൂര്‍ ജില്ലയിലുള്ള 1371 ഏക്കര്‍ വരുന്ന സോമ്‌നാഥ് കേന്ദ്രവും 2500 ല്‍പ്പരം കുഷ്‌ഠരോഗികളെ പുനഃരധിവസിപ്പിക്കുന്നതിനായി ബാബയുടെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിയ കാര്‍ഷിക പദ്ധതികളാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും പേരക്കിടാങ്ങളുമാണ് ഇവിടുത്തെ ആതുരശുശ്രൂഷാപ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
1964 മുതല്‍ നട്ടെല്ലിനെ ബാധിച്ച ഗുരുതരമായ അസുഖം കാരണം അദ്ദേഹത്തിന് ഇരിക്കുവാന്‍ കഴിയുമായിരുന്നില്ല. കൂടാതെ ഹൃദ്രോഗവും അലട്ടിയിരുന്നു. ഒന്നുകില്‍ നടക്കുകയോ നില്‍ക്കുകയോ ചെയ്യുക, അല്ലെങ്കില്‍ നീണ്ടുനിവര്‍ന്നു കിടക്കുക - ഇതുമാത്രമെ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളു. പൊതുപരിപാടികളിലെല്ലാം കട്ടിലില്‍ കിടന്നോ അല്ലെങ്കില്‍ ഊന്നുവടികളുടെ സഹായത്താലോ അല്‍പസമയം നിന്നോ ആയിരുന്നു പങ്കെടുത്തിരുന്നത്. കടുത്ത ശാരിരിക അവശതകളെയും വേദനകളെയും നേരിട്ടുകൊണ്ടാണ് ബാബ ലോകശ്രദ്ധ പിടിച്ചു പറ്റിയ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാലര പതിറ്റാണ്ടുകാലംനേതൃത്വം നല്‍കിയത്.
ആരോഗ്യസ്‌ഥിതി മോശമായിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതസൗഹാര്‍ദത്തിനും സമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിരവധി സന്ദേശയാത്രകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1985 ഡിസംബറില്‍ കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കേരളം ഉള്‍പ്പെടെ 13 സംസ്‌ഥാനങ്ങളിലൂടെ 106 ദിവസം സഞ്ചരിച്ച് 86 ഏപ്രില്‍ മാസത്തില്‍ ജമ്മുവില്‍ പര്യവസാനിച്ച 'നിറ്റ് ഇന്ത്യ' എന്ന യാത്രാപരിപാടി വിഘടനവാദത്തിനും തീവ്രവാദത്തിനുമെതിരേ ഇന്ത്യന്‍ ജനത ഒന്നിക്കുക എന്ന സന്ദേശമാണ് ഉയര്‍ത്തിയത്. നര്‍മദാ നദിയിലെ വിവിധ അണക്കെട്ടുകളുടെ നിര്‍മാണത്തെത്തുടര്‍ന്നു കൃഷിഭൂമിയും പാര്‍പ്പിടങ്ങളും വെള്ളത്തിനടിയിലായ മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്‌ഥാനങ്ങളിലെ 245 ഗ്രാമങ്ങളിലെ ആദിവാസി സമൂഹങ്ങളുടെ പുനഃരധിവാസപ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് മേധാപട്‌കറുടെ നേതൃത്വത്തില്‍ നടക്കുന്ന 'നര്‍മദാ ബചാവോ ആന്തോളന്‍' എന്ന അഹിംസാത്മക സമരത്തിന്റെ ധാര്‍മികനേതൃത്വം മരണംവരെയും ബാബാ ആംതെക്കായിരുന്നു.
വിവിധ ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കിയ ഓണററി ഡോക്‌ടറേറ്റുകള്‍ കൂടാതെ 48 പ്രമുഖ ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കുന്ന ഒരു കോടി രൂപ സമ്മാനത്തുകയുള്ള രാജ്യാന്തര ഗാന്ധി സമാധാന പുരസ്‌ക്കാരവും 1999 ല്‍ അദ്ദേഹത്തിന് ലഭിച്ചു. പ്രശസ്‌തമായ ഈ സമ്മാനം നേടിയ ഏക ഭാരതീയനായ ബാബ സമ്മാനത്തുക പൂര്‍ണമായി ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്‌തു. നര്‍മദാ തീരത്തെ ആദിവാസികളെ കുടിയൊഴിപ്പിച്ച കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ച് പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ അദ്ദേഹം തിരിച്ചുനല്‍കി.2008 ഫെബ്രുവരി 9 ന് 94-ാം വയസില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു

Comments
Post a Comment